ഇന്ത്യയിലെ പെട്രോള്‍ വിലക്കയറ്റത്തെ പരിഹസിച്ച് ബിജെപിയുടെ രാജ്യസഭ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി. രാമൻ്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53 രൂപ, രാവണൻ്റെ ലങ്കയില്‍ 51 രൂപയും എന്നാണ് സ്വാമിയുടെ ട്വീറ്റ്.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും ഇന്ത്യയില്‍ ഇന്ധനവില കുത്തനെ ഉയരുന്നതിനെ പരഹസിക്കുകയാണ് സ്വാമി. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കും നടപടികള്‍ക്കും എതിരെ പലപ്പോഴും കലഹിക്കാറുണ്ട് സുബ്രഹ്‌മണ്യന്‍ സ്വാമി.