ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് പ്രവേശന വിലയ്ക്ക്

0

കോവിഡ് രോഗികള്‍ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശന വിലക്ക് വ്യാപിപ്പിക്കുന്നു. ലിസ്റ്റില്‍ പുതിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി.

ഇന്ന് രാത്രി 9 മുതല്‍ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം ഉണ്ടാവില്ല. ഇവരില്‍ ആരോഗ് പരിശീലകര്‍, കുടുംബങ്ങള്‍, നയതന്ത്രജ്ഞര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടും.

ഇന്ത്യയ്ക്ക് പുറമെ, യുഎഇ, തുര്‍ക്കി, ഈജിപ്ത്, അര്‍ജന്റീന, ജര്‍മനി, ലെബനോണ്‍, ജപ്പാന്‍, ഇറ്റലി, പാക്കിസ്താന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയവയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍. ഇന്ത്യയ്ക്ക് നേരത്തെ തന്നെ പ്രവേശന വിലക്ക് ഉള്ളതിനാല്‍ യുഎഇ പോലുള്ള രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് കടക്കുന്നത്.