സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടുന്ന ബജറ്റ്

0

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടുന്നതാണെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍. നവ ഉദാരവത്ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റ്.

കൂടുതല്‍ പൊതു സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനും ഇന്‍ഷൂറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്ക് വിട്ടു നില്‍ക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കാര്‍ഷിക മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുകയാണ് സര്‍ക്കാര്‍. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചകള്‍ എല്ലാം തന്നെ കേവലം നാടകങ്ങളായിരുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.