15,000 സ്‌കൂളുകള്‍ നവീകരിക്കും

0

എന്‍ജിഒകളുമായി സഹകരിച്ച് 15,000 സ്‌കൂളുകള്‍ നവീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നും ലഡാക്കില്‍ കേന്ദ്ര സര്‍വകാലാശാല സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. നാല് കോടി പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് 35,219 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 750 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും സ്ഥാപിക്കും.

അതെസമയം ജപ്പാനുമായി സഹകരിച്ച് തൊഴില്‍ പരിശീലനത്തിന് പദ്ധതികള്‍ നടപ്പാക്കുമെന്നും എല്ലാ മേഖലകളിലും അടിസ്ഥാന ശമ്പളം ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.