ധനമന്ത്രി സഭയിൽ എത്തി. ബജറ്റ് അവതരണം അൽപ്പസമയത്തിനകം

0

കേന്ദ്ര പൊതു ബജറ്റ് അൽപ്പസമയത്തിനകം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് തുടങ്ങുക. കൊവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികള്‍ക്കാകും കൂടുതള്‍ ശ്രദ്ധ നല്‍കുക. ബജറ്റ് അവതരണത്തിനായി ധനമന്ത്രി സഭയിൽ എത്തി.

നികുതി ഘടനയില്‍ മാറ്റവും പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയെ ഇളക്കിമറിക്കാന്‍ സാധ്യതയുണ്ട്. കാര്‍ഷിക സമരവും സംഘര്‍ഷ സാധ്യതയും തുടരെവെയാണ് കേന്ദ്രത്തിന്റെ ബജറ്റ് അവതരണം. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റാണിത്.

ഇത്തവണത്തേത് പേപ്പര്‍ രഹിത ബജറ്റാണ് എന്നത് പ്രത്യേകതയാണ്. ഇതിനിടെ കര്‍ഷക പ്രതിഷേധം ഉയര്‍ത്തുമെങ്കിലും അവതരണത്തെ തടസപ്പെടുത്തില്ല. നികുതി ഘടനയിലെ മാറ്റമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോര്‍പ്പറേറ്റ് നികുതിയില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകില്ലെന്നും നിക്ഷേപ സൗഹൃദ പദ്ധതികള്‍ക്ക് ശ്രദ്ധ നല്‍കാനും സാധ്യതയുണ്ട്. നിക്ഷേപ സമാഹരണമാണ് നിര്‍ണായക ഘടകമാകുക.
പൊതുമേഖലാ ഓഹരികള്‍ വിറ്റ് അടിസ്ഥാന സൗകര്യത്തിന് കൂടുതല്‍ പണം കണ്ടെത്താനാണ് ലക്ഷ്യമിടുക. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ ഉയരാന്‍ സാധ്യത കൂടുതലാണ്. ആരോഗ്യംം, ഭക്ഷണം, റിയല്‍ എസ്‌റ്റേറ്റ്, വിനോദ സഞ്ചാരം, യാത്ര സംവിധാനങ്ങള്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാകാനിടയുണ്ട്.

പ്രവാസികള്‍ക്ക് ഗുണകരമായേക്കാവുന്ന പദ്ധതികള്‍, നികുതി നിര്‍ദ്ദേശങ്ങള്‍ എന്നിവ മുന്നോട്ട് വെക്കും. കര്‍ഷക പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളും ബജറ്റില്‍ ഉണ്ടാകാനാണ് സാധ്യത. 2022 ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനായുള്ള പദ്ധതികളാകും കൂടുതലും മുന്നോട്ട് വക്കുക.