പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ രംഗത്ത്. കേസില്‍ ഒളിവിലുള്ള സിപി ഉസ്മാനുമായി നിരവധി തവണ വിജിത്ത് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഒളിവില്‍ കഴിയുന്ന സിപിഐ മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കുന്നത് വിജിത്താണെന്നും എന്‍ഐഎ ആരോപിച്ചു. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തില്‍ അംഗമായ വിജിത്താണ് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക.
വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിപി ജലീലുമായി വിജിത്തിന് അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. ഉസ്മാന്‍, ജലീല്‍ എന്നിവരുമൊത്ത് വിവിധ ജില്ലകളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും വിജിത്തില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സംഘടനയില്‍ വിജിത്ത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിര്‍, അജയ് എന്നിങ്ങനെയുള്ള പേരുകളിലാണെന്നും എന്‍ഐഎ ആരോപിക്കുന്നു.
പന്തീരാങ്കാവ് കേസിലെ നാലം പ്രതിയാണ് വിജിത് വിജയന്‍. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി വിജിത്ത് ബന്ധമുണ്ട്. അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്ഡ വിജിത്താണ് ചേര്‍ത്തതെന്നും എന്‍ഐഎ ആരോപിക്കുന്നു.