HomeIndiaചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം സമരക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം സമരക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാന നഗരത്തിലുണ്ടായ ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ പല സ്ഥലങ്ങളില്‍ നിന്ന് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് കര്‍ഷകരെ കാണാനില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് നിരവധി കര്‍ഷകര്‍ എത്തിയിരുന്നു. ഇവരില്‍ പലരേയും കാണാനില്ലെന്നാണ് സംഘടനയുടെ ആരോപണം. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തില്‍ നിന്നുള്ള 12 കര്‍ഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 7 പേര്‍ ബാന്‍ഗി നിഹാല്‍ സംഗ് ഗ്രാമത്തില്‍ നിന്നുള്ളവരും 11 പേര്‍ മോഗയില്‍ നിന്നുമുള്ളവരാണ്. അറസ്റ്റിലായവര്‍ തിഹാര്‍ ജയിലിലാണ് ഉള്ളത്.

Most Popular

Recent Comments