പാലക്കാട് ജില്ലയിലെ ജലാഗ്രം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന് ഭരണാനുമതി നല്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയാണിത് . ജലഗ്രാം രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നല്‍കാനാണ് തീരുമാനം .