ജിഡിപി 11 ആകുമെന്ന് സാമ്പത്തിക സര്‍വേ

0

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് ജിഡിപി 11 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വേ. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.7 ശതമാനമായി ചുരുങ്ങുമെന്നും സര്‍വേ. ഇതടക്കം രാജ്യത്തെ സാമ്പത്തിക വികസനത്തിൻ്റെ സംഗ്രഹം നല്‍കുന്ന സാമ്പത്തിക സര്‍വേ
ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ വെച്ചു.

കൊവിഡ് മഹാമാരിയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തളര്‍ന്നു. എന്നാല്‍ അടുത്ത വര്‍ഷം കോവിഡിനെ തുടര്‍ന്ന് രാജ്യം പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കും. നിര്‍മാണം, ഉല്‍പ്പാദനം, സേവനം തുടങ്ങിയ മേഖലകളില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.