സമരക്കാര്‍ കര്‍ഷകരല്ലെന്ന് നാട്ടുകാര്‍, സിംഘുവില്‍ സംഘര്‍ഷം

0

സിംഘുവില്‍ ദേശീയപാത ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ചെത്തി. തങ്ങളുടെ ജീവിതം ഇല്ലാതാക്കുന്ന സമരത്തില്‍ ഉള്ളത് കര്‍ഷകരല്ല, തീവ്രവാദികളാണെന്ന് പറഞ്ഞാണ് നാട്ടുകാര്‍ എത്തിയത്. ഇതോടെ സമരക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി.

കല്ലേറും കയ്യേറ്റവും നിയന്ത്രണാധീതം ആയപ്പോള്‍ പൊലീസ് ഇടപെട്ടു. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചുമാണ് പൊലീസ് രംഗം രുവിധം ശാന്തമാക്കിയത്. എന്നാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ സമരക്കാര്‍ പ്രദേശത്ത് എത്തികൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റികൊണ്ടിരിക്കുകയാണ്.

സമരം നടക്കുന്ന മറ്റ് പ്രദേശങ്ങളിലെല്ലാം സമരക്കാര്‍ക്കെതിരെ നാട്ടുകാര്‍ സംഘടിക്കുന്നുണ്ട്. തങ്ങളുടെ സഞ്ചാര സ്വാതന്ത്യവും ജീവനോപാധികളും ഇല്ലാതാക്കുകയാണ് സമരക്കാര്‍ എന്നാണ് നാട്ടുകാര്‍ പരാതി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയേയും ചെങ്കോട്ടയേയും അപമാനിച്ചവര്‍ കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നും അവര്‍ ആരോപിക്കുന്നു.