HomeIndiaരാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമന്റെില്‍
ബജറ്റ് സമ്മേളനം ആരംഭിച്ചു. 29 പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് കര്‍ഷക സമരത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സര്‍ക്കാരിന്റെ സമീപനത്തോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് സഭ ചേര്‍ന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പടെയുള്ള 20 പാര്‍ട്ടികള്‍ നയപ്രഖ്യാപനം ബഹിഷികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതിലെ പ്രതിഷേധമാണ് പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്. പാര്‍ലമെന്റ്
സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാനാണ് അംഗങ്ങള്‍ ശ്രമിക്കേണ്ടതെന്നു പ്രധാനമന്ത്രി ആരോപിച്ചു. ഇ്ക്കാര്യത്തില്‍ തുറന്ന മനസോടെ ആയിരിക്കും സര്‍ക്കാര്‍ സമീപനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി നയപ്രഖ്യാപനം ബഹിഷ്‌കരിക്കുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിപക്ഷം തള്ളുകയായിരുന്നു. ആദ്യ ദിവസം സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Most Popular

Recent Comments