HomeIndiaകാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് ഇതുവഴി പുതിയ അവസരങ്ങളാണ് ലഭ്യമായത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്ന് നല്‍കും. കര്‍ഷകരെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതെസമയം, കര്‍ഷക സമരത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയിലുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രപതി അപലപിച്ചു. ത്രിവര്‍ണ പതാകയെ അപമാനിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ക്രമസമാധാനം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ സുപ്രധാന ഘടകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഇന്ത്യ മുന്നോട്ട് നീങ്ങുകയാണ്. നിരവധി വെല്ലുവിളികളെ നേരിടാനുള്ള വര്‍ഷമാണിത്. ബജറ്റ് സമ്മേളനം വികസനത്തില്‍ നിര്‍ണയകാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായാണ് നിന്നത്. അതുകൊണ്ട് തന്നെ കൊവിഡ് കാലത്തെ ബജറ്റ് സമ്മേളനവും പ്രാധാന്യം അര്‍ഹിക്കുന്നു. കൊവിഡ് മുക്തരുടെ എണ്ണത്തില്‍ രാജ്യം മുന്നിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ദരിദ്രരെ സഹായിച്ചു. ദുരിതകാലത്ത് രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടന്നില്ലെന്നും വാക്‌സിനേഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതെസമയം പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.

Most Popular

Recent Comments