വിദേശ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി അടുത്തയാഴ്ച വിളിച്ചു വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കറെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കി കൊണ്ടിരിക്കുകയാണ് കസ്റ്റംസ്.
നോട്ടീസ് നല്‍കാതെയാകും വിളിച്ചുവരുത്തുക എന്നാണ് വിവരം. സ്പീക്കറില്‍ നിന്ന് പരമാവധി വിവരങ്ങള്‍ തേടിയ ശേഷം ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയുമായി താരതമ്യം ചെയ്യും. സ്പീക്കര്‍ക്കെതിരെയുള്ള മൊഴിയില്‍ കഴമ്പുണ്ടെങ്കില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് തീരുമാനം.