ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്ന് വിട്ടു നിന്ന് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്നും അവ പരിഹരിക്കാതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ അറിയിച്ചു.
പ്രശ്‌നം പരിഹരിക്കാനായി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം അതില്‍ തടയിടുന്നു എന്നാണ് പരാതി. എന്നാല്‍ ശോഭയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.