റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റു മരിച്ച വാര്‍ത്ത ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.
ഇന്ത്യ ടുഡേ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖൗമി ആവാസ് എഡിറ്റര്‍ സഫര്‍ ആഗ, കാരവന്‍ മാസിക സ്ഥാപകനും എഡിറ്ററുമായ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സെക്ടര്‍ 20 പൊലീസാമ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കര്‍ഷക സംഘടനനകള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പിന്നീട് കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് ദൃശ്യങ്ങള്‍ സഹിതം തെളിയിച്ചിരുന്നു.
വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത നല്‍കിയതിനും ട്വീറ്റിനും ഇന്ത്യ ടുഡേ മാനേജ്‌മെന്റ് സര്‍ദേശായിയെ ചാനലില്‍ നിന്നും വിലക്കിയട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു.