ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭ തര്‍ക്കം പരിഹരിക്കാന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത്

0

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ തര്‍ക്കം പരിഹരിക്കാനുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. യാക്കോബായ സഭ നേതൃത്വവുമായി ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തും. പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്താണ് ചര്‍ച്ച നടക്കുക. ഓര്‍ത്തഡോക്‌സ് സഭാ നേതാക്കളുമായി ഇന്ന് തന്നെ ചര്‍ച്ച നടത്താനാണ് ഉദ്ദേശം.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയത്തില്‍ ശ്രീധരന്‍ പിള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദ്ദേഹം തന്നെയാണ് ഈ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പിഎസ് ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനം.