HomeKeralaതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 70 ശതമാനം സീറ്റുകളും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

പുതുമുഖങ്ങള്‍ വരണം എന്നാണ് ജനങ്ങളുടെ ആവശ്യമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും പാര്‍ട്ടിയാണ് അതേകുറിച്ച് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കൂടുതല്‍ താല്‍പര്യം പാര്‍ട്ടി പ്രവര്‍ത്തനമാണെന്നും ചാണ്ടി ഉമ്മന്‍ കാസര്‍ഗോഡ് സംസാരിക്കവേ വ്യക്തമാക്കി.

Most Popular

Recent Comments