മുന്നണി മാറ്റം ചര്‍ച്ച ചെയ്യാനായി ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇടതു മുന്നണി വിടേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പന്‍ മുംബൈയില്‍ ശരത് പവാറിനെ കണ്ട ശേഷം ഫെബ്രുവരി ഒന്നിന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചുവെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വസ്തുതാപരമല്ലെന്ന് മന്ത്രി വ്യക്തമാക്കി.
ശരത് പവാര്‍ യോഗം വിളിച്ചുവെന്നത് പ്രചാരണം മാത്രമാണെന്നും അത്തരത്തിലൊരു യോഗം ആരും വിളിച്ചിട്ടില്ലെന്നും എല്‍ഡിഎഫ് വിട്ടുപോകുന്ന കാരംയ ചര്‍ച്ചയായിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രതിസന്ധി ഇപ്പോള്‍ നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.