ട്രാക്ടർ സമരത്തിലെ അക്രമം: യുഎപിഎ ചുമത്തി

0

കഴിഞ്ഞ ദിവസം കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ അക്രമങ്ങളില്‍ യുഎപിഎ ചുമത്തി. രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്. ഡല്‍ഹിയിലും ചെങ്കോട്ടയിലും ഉണ്ടായ സംഘര്‍ഷത്തിലെ പ്രതികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.

അക്രമങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ കര്‍ഷക സംഘടന നേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കലാപകാരികള്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നേറാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

ചെങ്കോട്ടയിലെ അക്രമികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിനിടെ ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നേറുകയാണ്. അറസ്റ്റിന് വഴങ്ങില്ലെന്ന നിലപാടിലാണ് രാകേഷ് ടിക്കായത്ത്. കൂടുതല്‍ കര്‍ഷകരെ പ്രദേശത്തേക്ക് എത്തിക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രവര്‍ത്തകര്‍ ട്രാക്ടറുകളില്‍ ഇരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്നൊല്‍ ഇന്ന് തന്നെ സമരക്കാരെ ഒഴിപ്പിച്ച് റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനാണ് യുപി സര്‍ക്കാര്‍ തീരുമാനം.