സംയുക്ത കര്‍ഷക സമരം നടക്കുന്ന റോഡുകള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം. ഗാസിപൂരില്‍ സമരക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നേറുകയാണ് അധികൃതര്‍.
എന്നാല്‍ എന്ത് വന്നാലും ഒഴിഞ്ഞു പോകില്ലെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. സമരക്കാരെ ഒഴിപ്പിക്കുന്നതിലും കുടിവെള്ളം മുട്ടിച്ചതിലും പ്രതിഷേധിച്ച് താന്‍ നിരാഹാര സമരം ആരംഭിക്കുകയാണെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു. സമരക്കാരെ മാറ്റാന്‍ ആവശ്യപ്പെട്ട പൊലീസ് ഇപ്പോള്‍ തന്നെ മാറണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ടിക്കായത്ത് പറഞ്ഞു.
നേതാക്കളെ അറസ്റ്റ് ചെയ്താലും സമരക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമര സമിതി അറിയിച്ചു. നേരത്തെ വൈദ്യുതിയും വെള്ളവും ഇല്ലാതാക്കിയ പൊലീസ് ഇപ്പോള്‍ വെള്ളം വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിയില്‍ വൈദ്യുതി വീണ്ടും ഇല്ലാതാവുമോ എന്ന ഭയത്തിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ ട്രാക്ടറില്‍ ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ റോഡിന്റെ ഒരു ഭാഗത്ത് പൊലീസും മറുഭാഗത്ത് കര്‍ഷകരും ഒരുങ്ങി നില്‍ക്കുകയാണ്. രാത്രി പൊലീസ് ആക്ഷന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.