സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലീംലീഗിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായിയും എ വിജയരാഘവനും നടത്തുന്ന പ്രസ്താവനകള്‍ ഇതിൻ്റെ ഭാഗമാണ്.
യുഡിഎഫിലെ രണ്ടാം കക്ഷിയാണ് മുസ്ലീംലീഗ്. അവരുമായുള്ള ചര്‍ച്ചയെ വര്‍ഗീയവത്ക്കരിക്കാനാണ് സിപിഎം ശ്രമം. ഇത് വിലപ്പോവില്ല. വര്‍ഗീയത കൊണ്ടുള്ള കളി തീക്കളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.