HomeKeralaഅര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് ഉറപ്പാക്കും: മുഖ്യമന്ത്രി

അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് ഉറപ്പാക്കും: മുഖ്യമന്ത്രി

അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിൻ്റെ പ്രഖ്യാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട് സ്വപ്‌നമായി കണ്ട്, ആ സ്വപനം നടപ്പിലാകാതെ മണ്ണടിഞ്ഞ് പോയ ധാരാളം പേരുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനു അന്ത്യം കുറിക്കാനായി പരിശ്രമിക്കുകയാണ്. അതിനാലാണ് സംസ്ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളെ ഏകീകരിച്ച് ലൈഫ് പദ്ധതി നടപ്പില്‍ വരുത്തിയത്. ജനങ്ങളില്‍ നിന്നും ഈ പദ്ധതിയോട് നല്ല പ്രതികരണമാണുണ്ടായത്. അതുകൊണ്ട് തന്നെയാണ് ഇത്രയും ജനങ്ങള്‍ക്ക് വീട് നല്‍കാന്‍ കഴിഞ്ഞത്.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ധാരാളം പേരുണ്ട്. അവര്‍ക്ക് അടച്ചുറപ്പുള്ള വീട് നല്‍കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം പദ്ധതി നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന പ്രശ്‌നം പലരുടേയും പേര് വിട്ടുപോയി എന്നതാണ്. അപേക്ഷ നല്‍കിയ അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കും. ലൈഫ് മിഷനിലൂടെ അഭിമാനകരമായ നിമിഷങ്ങളാണ് ഉണ്ടായത്. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പടുത്താനുള്ള പാര്‍പ്പിട വികസന പ്രവര്‍ത്തനമാണിത്. രാജ്യത്ത് സമാന പദ്ധതി നടന്നിട്ടുണ്ടെന്ന് പറയാനാകില്ലെന്നും എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള സൗകര്യമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular

Recent Comments