HomeKeralaആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി

ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി

നീണ്ട 48 വര്‍ഷത്തെ കാത്തിരിപ്പിന് നാന്ദി കുറിച്ചുകൊണ്ട് ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി. കേന്ദ്രവും കേരളവും കോണ്‍ഗ്രസ് ഒരുമിച്ച് ഭരിച്ചിട്ടും ഒന്നും ചെയ്തില്ലെന്നും റോഡിലല്ല മറിച്ച് ജനങ്ങളുടെ ഹൃദയത്തില്‍ ഫ്‌ലക്‌സ് വെക്കാന്‍ കഴിയണമെന്നും മന്ത്രി ആരോപിച്ചു.

1972ലാണ് ആലപ്പുഴ ബൈപാസിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംംഭിച്ചത്. പല തവണ നിര്‍മാണം തുടങ്ങുകയും മുടങ്ങുകയും ചെയ്ത പദ്ധതി ഒടുവില്‍ 48 വര്‍ഷത്തിനു ശേഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. അതുകൊണ്ടു തന്ന പദ്ധതിക്കായി പ്രയ്തനിച്ച കരങ്ങളും നിരവധിയാണ്. കൊമ്മാടി മുതല്‍ കളര്‍കോട് വരെയുള്ള 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന സവിശേഷത കൂടി ആലപ്പുഴ ബൈപാസിന് ഇതോടെ ലഭിക്കും.

പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മന്ത്രി ജി സുധാകരന്‍.
344 കോടിയാണ് ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവായത്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇതിനു പുറമേ 25 കോടി അധികം സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്ഡക്കാരിന്റെ കാലത്താണ് ബൈപാസിന്റെ പൈലിങ് അടക്കമുള്ള ജോലികള്‍ തുടങ്ങിയതെങ്കിലും ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുന്നത് വികസന നേട്ടമാക്കി ഉയര്‍ത്തി കാണിക്കുകയാണ് പിണറായി സര്‍ക്കാര്‍.

 

Most Popular

Recent Comments