പാല സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പന്‍. ഇന്ന് എകെജി സെന്ററില്‍ തുടങ്ങിയ എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് മാണി സി കാപ്പന്‍ വിട്ടുനില്‍ക്കുകയാണ്.
ശരത് പവാറുമായുള്ള ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുകയുള്ളൂവെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. ഇന്നത്തെ യോഗം സീറ്റ് വിഭജനമല്ല ചര്‍ച്ച ചെയ്യുന്നതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാല സീറ്റ് വിഷയമാക്കാനാണ് എന്‍സിപി തീരുമാനം. മാണി സി കാപ്പന്‍ പങ്കെടുക്കുന്നില്ല എങ്കിലും എ കെ ശശീന്ദ്രനും ടി പി പീതാംബരനും യോഗത്തിലുണ്ട്.