സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്ന് ഇന്ധനവില

0

രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88 രൂപയും പ്രീമിയം പെട്രോളിന് കൊച്ചിയില്‍ 89 രൂപയുമായി.

ഡീസലിന് ഇന്ന് 37 പൈസ വര്‍ധിച്ചതോടെ വില 80.40 രൂപയിൽ എത്തിയിരിക്കുകയാണ്. ഒരു മാസത്തിനിടെ ഇത് ഒമ്പതാമത്തെ തവണയാണ് ഇന്ധനവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇന്ധന വില വീണ്ടും ഉയര്‍ന്നതോടെ 2018 ക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോര്‍ഡ് തകര്‍ന്നു.