HomeIndia100 ദിവസത്തിനകം ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കും

100 ദിവസത്തിനകം ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കും

ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ 100 ദിവസത്തിനകം ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പര്യടനം പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ ഉറപ്പ്.

പര്യടനത്തില്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കുമെന്ന് സ്്റ്റാലിന്‍ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പരാതികളാണ് അധികാരത്തില്‍ ഏറി 100 ദിവസത്തിനകം പരിഹരിക്കു. ഇതിനായി മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പിന് രൂപം നല്‍കും. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ വാക്കുകള്‍.

ഈ മാസം 29ന് തിരുവണ്ണാമലയില്‍ നിന്ന് തുടങ്ങുന്ന പര്യടനം ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയാവുക. 234 മണ്ഡലങ്ങളിലും സ്റ്റാലിന്‍ പര്യടനം നടത്തും.

Most Popular

Recent Comments