HomeIndiaകർഷക-പൊലീസ് സംഘർഷം, ഡൽഹി യുദ്ധസമാനം

കർഷക-പൊലീസ് സംഘർഷം, ഡൽഹി യുദ്ധസമാനം

72ാമത് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍
ട്രാക്ടര്‍ പരേഡ് നടത്താനെത്തിയ കര്‍ഷകരും പൊലീസും തമ്മിൽ സംഘർഷം. പൊലീസ് നിരത്തിയ ബാരിക്കേഡുകളും മറ്റും ട്രാക്ടറുകൾ ഉപയോഗിച്ച് തകർത്ത് മുന്നേറിയപ്പോഴാണ്പൊലീസ് നടപടി ആരംഭിച്ചത്. ഇതോടെ കർഷകർ കല്ലേറ് ആരംഭിച്ചു.

പൊലീസ് പലതവണ കണ്ണീർവാതക ഷെല്ലുകൾ പൊട്ടിച്ചു. ലാത്തിച്ചാർജും ഇടക്കിടെ നടക്കുന്നുണ്ട്. ദില്‍ഷാദ് നഗറില്‍ ട്രാക്ടറുമായി പ്രവേശിച്ച കര്‍ഷകരെ തല്ലിയോടിച്ച ശേഷം കര്‍ഷകരെത്തിയ വാഹനങ്ങള്‍ പൊലീസ്  തല്ലിത്തകര്‍ത്തതായി പരാതികളുണ്ട്. കര്‍ഷകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടറുകളുടെ കാറ്റഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കല്ലേറിലും ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി കര്‍ഷകര്‍ക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

Most Popular

Recent Comments