HomeIndiaബ്രഹ്‌മോസിന് സ്വാമിയേ ശരണമയ്യപ്പ വിളിയുടെ പശ്ചാത്തലം

ബ്രഹ്‌മോസിന് സ്വാമിയേ ശരണമയ്യപ്പ വിളിയുടെ പശ്ചാത്തലം

ബ്രഹ്‌മോസ് മിസൈലിന് പശ്ചാത്തലമായി സ്വാമിയേ ശരണമയ്യപ്പ കാഹളവും. ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിച്ച ബ്രഹ്‌മോസ് മിസൈലിന് പശ്ചാത്തലമായാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴങ്ങിയത്. 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്.

ക്യാപ്റ്റന്‍ ഖമറൂള്‍ സമനാണ് പരേഡില്‍ റജിമെന്റിനെ നയിച്ചത്. ഓപ്പറേഷന്‍ വിജയ്, മേഘദൂത് തുടങ്ങിയ സൈനിക നീക്കങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച റജിമെന്റാണ് ബ്രഹ്‌മോസ്.

Most Popular

Recent Comments