HomeIndiaപൊലീസ് ബാരിക്കേഡും മറികടന്ന് ട്രാക്ടര്‍ പരേഡ്

പൊലീസ് ബാരിക്കേഡും മറികടന്ന് ട്രാക്ടര്‍ പരേഡ്

പൊലീസ് ബാരിക്കേഡിനേയും മറികടന്ന് സിങ്കുവില്‍ നിന്നും കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ പരേഡ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിങ്കുവിലെ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കര്‍ഷകര്‍ നീക്കം ചെയ്തു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയിലും സമാന അവസ്ഥയാണുണ്ടായിരിക്കുന്നത്. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെടുകയായിരുന്നു.
ഡല്‍ഹിയിലും ഹരിയാനയിലുമായി ആറിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുന്നത്. രണ്ട് ലക്ഷത്തോളം ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കുമെന്നായിരുന്ന കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അതിലധികം ട്രാക്ടര്‍ എത്തിയിട്ടുണ്ടെന്ന് നേതാക്കാള്‍ അറിയിച്ചു. അതിനാല്‍ പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ അധികം ദൂരം കര്‍ഷകര്‍ക്ക് സഞ്ചരിക്കേണ്ടതായി വരും.
സിങ്കു, തിക്രി, ഗാസിപുര്‍, ചില്ല ബോര്‍ഡര്‍, ഹരിയാനയിലെ മേവാത്, ഷാജഹാന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ പങ്കെടുക്കുന്നത്. റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും സാഹചര്യത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Most Popular

Recent Comments