റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കായി ഡല്‍ഹിയിലേക്ക് കര്‍ഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ വന്‍ ജനക്കൂട്ടമാണ്. ആയിരക്കണക്കിന് ട്രാക്ടറുകളാണ് ഇവിടങ്ങളില്‍ എത്തിയിട്ടുള്ളത്.
രാജ്യത്തിന്റെ അഭിമാനമായ റിപ്പബ്ലിക്ക് പരേഡ് തീര്‍ന്ന ശേഷമാണ് കര്‍ഷക റാലി ആരംഭിക്കുക. സിംഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഉച്ചക്ക് പന്ത്രണ്ടിനാണ് റാലി ആരംഭിക്കുക. ഡല്‍ഹിയിലേക്ക് പ്രവേശിച്ച് മടങ്ങുന്ന രീതിയിലാണ് സമരം തീരുമാനിച്ചിട്ടുള്ളത്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ പതാകകളും മാത്രമേ ട്രാക്ടറുകളില്‍ ഉണ്ടാകാന്‍ പാടുള്ളൂ. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് പൊലീസ് അനുമതിയുള്ളത്. അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ട്.
സുരക്ഷയ്ക്കായി പൊലീസിനൊപ്പം മൂവായിരത്തില്‍ അധികം പേരുടെ സന്നദ്ദ സംഘടനയെയും ഒരുക്കിയിട്ടുണ്ട്. റാലിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത യോഗം വിളിച്ചു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക. കാല്‍നട മാര്‍ച്ചായാണ് കര്‍ഷകര്‍ പാര്‍ലമെന്റിലെത്തുക.