പ്രിയങ്കരനായ ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് രാജ്യം പത്മവിഭൂഷണ്‍ നല്‍കുന്നത്. രാജ്യത്തിന്റെ 72 ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.
മലയാളിയുടെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് പത്മഭൂഷണുണ്ട്. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് പത്മശ്രീയാണ്.
പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍ – മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, ബി ബി ലാല്‍, ബി എം ഹെഗ്‌ഡൈ.
പത്മഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍ – മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, കേന്ദ്രമന്ത്രിയായിരുന്ന രാം വിലാസ് പസ്വാന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേല്‍