രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു

0

കര്‍ഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷകരും സൈനികരുമാണ് രാജ്യത്തിൻ്റെ നട്ടെല്ല്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് കര്‍ഷകരോട് നന്ദി പറയുകയാണ്. രാജ്യത്തിൻ്റെ 72ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.

കുറഞ്ഞ സമയത്തിനുള്ളില്‍ കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ രചിച്ചത് പുതു ചരിത്രമാണ്. അവരുടെ സേവനം നമ്മുടെ ജീവിതം കൂടുതല്‍ ലളിതമാക്കി. കോവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടേത് അസാധാരണ സംഭാവനയാണ്. നമ്മുടെ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണം.

കേന്ദ്രസര്‍ക്കാരിൻ്റെ വിവിധ പദ്ധതികള്‍ ജനങ്ങളുടെ പ്രസ്ഥാനമായി മാറുന്നുണ്ട്. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക മേഖല അതിവേഗം അതിവേഗം മെച്ചപ്പെടുകയാണ്. ഘട്ടം തിരിച്ചുള്ള അണ്‍ലോക്ക് പ്രക്രിയ വേഗത്തില്‍ വീണ്ടെടുക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് തെളിഞ്ഞതായും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.