HomeIndiaകേണല്‍ സന്തോഷ് ബാബുവിന് മഹാവീര്‍ ചക്ര

കേണല്‍ സന്തോഷ് ബാബുവിന് മഹാവീര്‍ ചക്ര

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര രക്തസാക്ഷി കേണല്‍ സന്തോഷ് ബാബുവിന് മഹാവീര്‍ ചക്ര. മരണാനന്തര ബഹുമതിയായാണ് മഹാവീര്‍ ചക്ര നല്‍കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയാണ് വിവിധ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചത്.

ഗാല്‍വാന്‍ താഴ്വരയില്‍ ഭീകരന്മാരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ സന്തോഷ് ബാബു ജീവന്‍ വെടിഞ്ഞത്. സൈന്യത്തിന് എന്നും അഭിമാനമേകുന്ന പോരാട്ടമാണ് സന്തോഷും സംഘവും നടത്തിയത്. അതി സാഹസികമായി ഭീകരരെ തുരത്തിയ ധീരതയ്ക്കാണ് മഹാവീര്‍ ചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.

സംസ്ഥാനത്ത് 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രപതിയുടെ മെഡലുകളുണ്ട്. തിരുവനന്തപുരം ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാറിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.

സ്തുത്യര്‍ഹ സേവനത്തിന് തിരുവനന്തപുരം സൗത്ത് സോണ്‍ ഐജി ഹര്‍ഷിത അട്ടലൂരി, തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജ് എസ്പി കെ എല്‍ ജോണ്‍കുട്ടി, വിജിലന്‍സ് എസ്പി എന്‍ രാജേഷ്, മലപ്പുറം എംഎസ്പി ഡെപ്യൂട്ടി കമാണ്ടന്റ് ബി അജിത്ത് കുമാര്‍, കോഴിക്കോട് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ പി അബ്ദുല്‍ റസാഖ്, കാസര്‍കോട് മൊബൈല്‍ സ്‌ക്വാഡ് എസ്പി ഹരീഷചന്ദ്ര നായിക്ക്, കൊല്ലം ഇന്‍സ്‌പെക്ടര്‍ എസ് മഞ്ജുലാല്‍, വൈക്കം സ്റ്റേഷനിലെ എസ്‌ഐ കെ നാസര്‍, മലപ്പുറം സിവില്‍ പൊലീസ് ഓഫീസര്‍ കെ വത്സല എന്നിവര്‍ അര്‍ഹരായി.

Most Popular

Recent Comments