ജേക്കബ് തോമസിന് ശമ്പളക്കുടിശ്ശിക അനുവദിച്ചു, 41 ലക്ഷം രൂപ

0

മുന്‍ ഡിജിപി ജേക്കബ് തോമസിന് ശമ്പളക്കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഏകദേശം 41 ലക്ഷത്തോളം രൂപയാണ് ലഭിക്കുക. 40,88,000 രൂപയാണ് കുടിശ്ശിക ഉള്ളത്. ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി ആയി ജോലി നോക്കുന്ന സമയത്തെ ശമ്പളമാണിത്.

സ്ഥാപനം നഷ്ടത്തിലായതിനാല്‍ എംഡിക്ക് ശമ്പളം നല്‍കിയിരുന്നില്ല. എന്നാല്‍ വിരമിച്ച ശേഷം ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിലാണ് സര്‍ക്കാര്‍ നടപടി എടുത്തത്.