സോളാര്‍ പീഡനക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈരാഗ്യം മൂലമുള്ള തീരുമാനമാണിത്. ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും യുഡിഎഫ് ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ജനങ്ങള്‍ വെറും വിഡ്ഡികളാണെന്ന് എല്‍ഡിഎഫ് കരുതരുത്. ജനങ്ങള്‍ക്ക് എല്ലാമറിയാം. രാഷ്ട്രീയ ഗൂഢാലോചന ജനം തിരിച്ചറിയുമെന്ന് വിശ്വസിക്കുന്നു. യുഡിഎഫിനെ നേരിടാന്‍ എല്‍ഡിഎഫിനെ കൊണ്ട് സാധിക്കില്ല. ആ അവസ്ഥയിലാണ് ഇത്തരം ഗൂഢാലോചന. സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയമായി തന്നെ നേരിടും.
സിബിഐയോട് ഇതുവരെ ഇല്ലാതിരുന്ന സ്‌നേഹം സര്‍ക്കാരിന് ഇപ്പോഴെങ്ങനെയാണ് വന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അതെസമയം സോളാര്‍ കേസ് സിബിഐക്ക് കൈമാറിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയായി കണക്കാക്കാമെന്ന് എംകെ മുനീര്‍ പ്രതികരിച്ചു.