HomeKeralaതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്പി

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്പി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് ആര്‍എസ്പി. ചില സീറ്റുകള്‍ വച്ചു മാറണമെന്ന നിലപാടിലാണ് അവര്‍. ഒഴിവുള്ള സീറ്റുകളില്‍ എല്ലാം തന്നെ കോണ്‍ഗ്രസ് മത്സരിക്കുന്നത് ഉചിതമല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു.
കഴിഞ്ഞ തവണ കൊല്ലം ജില്ലയിലെ മൂന്ന് സീറ്റിനു പുറമെ രണ്ട് സീറ്റുകളില്‍ കൂടി ആര്‍എസ്പി മത്സരിച്ചിരുന്നു. ഇത്തവണ അത് ഏഴായി ഉയര്‍ത്തണമെന്നാണ് ആര്‍എസ്പിയുടെ മറ്റൊരു ആവശ്യം. ആറ്റിങ്ങല്‍ സീറ്റ് കഴിഞ്ഞ തവണ അടിച്ചേല്‍പ്പിച്ചതാണെന്നും ഇത്തവണ വാമനപുരം സീറ്റ് അതിനുപകരമായി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്തിന് പകരം ആലപ്പുഴയിലെയോ പത്തനംതിട്ടയിലെയോ ഒരു സീറ്റ് വേണമെന്ന ആവശ്യവും ഉന്നയിക്കും. കൊല്ലം ജില്ലയില്‍ ഒരു സീറ്റധികം ചോദിക്കാനും സാധ്യതയുണ്ട്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളില്‍ ഒന്ന് വേണമെന്നാണ് ആര്‍എസ്പിയുടെ അവകാശവാദമെങ്കിലും കൊല്ലം മണ്ഡലം വിട്ടുനല്‍കാന്‍ നിലവില്‍ കോണ്‍ഗ്രസിനാകില്ല എന്നും അസീസ് കൂട്ടിച്ചേര്‍ത്തു. അതെസമയം ഡിസംബര്‍ 28ന് കോണ്‍ഗ്രസും ആര്‍എസ്പിയും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ച നടക്കും.

Most Popular

Recent Comments