നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകള്‍ തന്നെയാണ് ഇത്തവണയും ആവശ്യപ്പെട്ടിരിക്കുന്നത്. മോന്‍സ് ജോസഫ് എംഎല്‍എയാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യം യുഡിഎഫില്‍ പറയും. സീറ്റ് വച്ചുമാറുന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. കടുത്തുരുത്തിയില്‍ ജോസ് കെ മാണിയല്ല ആര് വന്നാലും പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരുമൊരുമിച്ച് ആലോചിച്ച് ജയസാധ്യതയെകുറിച്ച് പഠിച്ച് തീരുമാനത്തിലെത്തുമെന്നും കടുത്തുരുത്തിയിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. ഇതിനിടയിലാണ് മോന്‍സ് ജോസഫ് തന്റെ നിലപാട് അറിയിച്ചത്. ജോസ് കെ മാണിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും അതിനാല്‍ പാര്‍ട്ടി തന്നോട് പ്രചാരണം ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായും മോന്‍സ് ജോസഫ് പറഞ്ഞു.