എം വി ജയരാജൻ്റെ നില അതീവ ഗുരുതരം

0

കോവിഡ് ബാധിതനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ നില അതീവ ഗുരുതരം. കടുത്ത ന്യുമോണിയ പിടിപെട്ടതിന് പുറമെ പ്രമേഹവും സ്ഥിതി വഷളാക്കിയിരിക്കുകയാണ്.

ഒരാഴ്ച മുന്‍പാണ് ജയരാജന് കോവിഡ് ബാധിച്ചത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ. ആരോഗ്യ മന്ത്രി കെ കെ ശൈലജ ജയരാജനെ സന്ദര്‍ശിച്ചിരുന്നു.