പാല സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആടിയുലഞ്ഞ് സംസ്ഥാനത്തെ എന്‍സിപി. പാല സീറ്റ് വിട്ടുള്ള യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഉറച്ച നിലപാടാണ് മാണി സി കാപ്പന്‍ എംഎല്‍എ, ഇതിന്റെ ഭാഗമായി ഇന്ന് മാണി സി കാപ്പന്‍ ദേശീയ അക്ഷ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയില്‍ എത്തി കാണും.
പാലയില്‍ ജോസ് കെ മാണി തന്നെ മത്സരിക്കുും എന്നത് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ മുന്നണി വിടണം എന്നാണ് മാണി സി കാപ്പന്റെ നിലപാട്. യുഡിഎഫുമായി പ്രാഥമിക ചര്‍ച്ചയും നടത്തി. എന്നാല്‍ എ കെ ശശീന്ദ്രന് ഒപ്പമുള്ളവര്‍ എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കണം എന്ന അഭിപ്രായക്കാരാണ്. പാര്‍ടി പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് മാണി സി കാപ്പന്‍ ശരദ് പവാറിനെ കാണുന്നത്.