സീറ്റ് വിഭജന തര്‍ക്കം മൂലം പുതുച്ചേരിയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. മന്ത്രിസഭയിലെ രണ്ടാമനും മുന്‍ മുഖ്യമന്ത്രിയുമായ അറുമുഖം നമശിവായം പാര്‍ടി വിടാന്‍ ഒരുങ്ങുന്നു. ആറ് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് നമശിവായം അവകാശപ്പെടുന്നത്.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ തൻ്റെ അനുയായികള്‍ക്ക് സീറ്റ് കുറഞ്ഞന്നാണ് നമശിവായത്തിൻ്റെ പരാതി. ഇതിൻ്റെ പേരില്‍ മുഖ്യമന്ത്രി നാരായണ സ്വാമിയുമായി കടുത്ത തര്‍ക്കത്തിലാണ്. ഇതിനിടെ അറുമഖം നമശിവായ ബിജെപിയിലേക്ക് പോകുമെന്നും അഭ്യൂഹമുണ്ട്. അടുത്ത് തന്നെ ചെന്നൈയില്‍ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ചക്ക് ശ്രമമുണ്ടെന്നും വാര്‍ത്തകളുണ്ട്.