ആരുടേയും കാലുപിടിക്കാനില്ല: പിസി ജോര്‍ജ്

0

കേരള ജനപക്ഷം പാര്‍ട്ടിക്ക് ശക്തിയുണ്ടോയെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ക്ക് മനസിലാകുമെന്ന് കേരള ജനപക്ഷം പാര്‍ട്ടി ലീഡര്‍ പിസി ജോര്‍ജ്. അതുകൊണ്ട് തന്നെ മുന്നണി പ്രവേശനത്തിനായി ആരുടേയും കാലുപിടിക്കാനില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
യുഡിഎഫിലേക്കുള്ള കേരള ജനപക്ഷത്തിന്റെ പ്രവേശനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 15 നിയോജക മണ്ഡലങ്ങളില്‍ തനിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നായി നിന്ന് കോണ്‍ഗ്രസിനെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പിള്ളി സീറ്റുകളില്‍ കേരള ജനപക്ഷം ശക്തമായി മത്സരിക്കും. തന്റെ പാര്‍ട്ടിയുടെ ബലം തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് മനസിലാക്കും. ആരാണ് തന്റെ മുന്നണി പ്രവേശനത്തിന് തടസമായി നില്‍ക്കുന്നതെന്നറിയില്ല. മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും തന്റെ മുന്നണി പ്രവേശനത്തിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.