HomeKeralaവനിതകളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മുസ്ലിം ലീഗ്

വനിതകളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മുസ്ലിം ലീഗ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വനിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ്. ചില വനിതാ നേതാക്കളെ മുന്‍ നിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. അതെസമയം, പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് വനിത ലീഗ് സംസ്ഥാന നേതൃത്വവും വ്യക്തമാക്കി.

സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നാണ് കെപിഎ മജീദ് പറയുന്നത്. എന്നാല്‍ ഇത്തവണ തങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നും ലീഗ് നേതൃത്വം എന്ത് തീരുമാനിച്ചാലും സ്വാഗതാര്‍ഹമാണെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

കേരള ചരിത്രത്തില്‍ 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഖമറുന്നീസ അന്‍വറാണ് ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി. അന്ന് കോഴിക്കോട് സൗത്തില്‍ നിന്നും മത്സരിച്ചെങ്കിലും ഖമറുന്നീസ പരാജയപ്പെടുകയായിരുന്നു.

Most Popular

Recent Comments