ജയ് ശ്രീറാം വിളിയില്‍ പിണങ്ങി മമത

0

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രസംഗം ഇടക്കുവെച്ച് നിര്‍ത്തി. കൊല്‍ക്കത്തയില്‍ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസ് 125 ാം ജന്മവാര്‍ഷിക ആഘോഷ പരിപാടിയിലാണ് മമതയുടെ പ്രതിഷേധം.

നേതാജി അനുസ്മരണ പ്രസംഗം നടത്താന്‍ മമതയെ ക്ഷണിച്ചപ്പോഴാണ് സംഭവം. മമതയെ വിളിച്ച ഉടന്‍ സദസ്സില്‍ നിന്ന് ഉറക്കെ ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതൊരു രാഷ്ട്രീയ പരിപാടി അല്ല, സര്‍ക്കാര്‍ പരിപാടിയാണെന്ന് ഓര്‍മ്മിപ്പിച്ച അവര്‍ അതനുസരിച്ച് പെരുമാറണം എന്ന് ആവശ്യപ്പെട്ടു. ഇനി ഇവിടെ സംസാരിക്കാന്‍ ഉദ്ദേശിക്കാന്‍ ഉദ്ദേശമില്ലെന്ന് പറഞ്ഞ ശേഷം ഇരിപ്പിടത്തിലേക്ക് പോയി. പലരും അഭ്യര്‍ഥിച്ചെങ്കിലും മമത ബാനര്‍ജി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ആ സമയമത്രയും പ്രധാനമന്ത്രി വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു.