പുതിയ പ്രസിഡണ്ടിനെ ജൂണില്‍ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പും ഉണ്ടാകും. തിരഞ്ഞെടുപ്പിലൂടെയാകും പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു.
പാര്‍ടിയില്‍ തിരഞ്ഞെടുപ്പ് നടക്കാത്തതിനെതിരെയും പ്രസിഡണ്ട് ഇല്ലാത്തതിനെതിരെയും 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പ്രസിഡണ്ട്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഇക്കാര്യം ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.