കേരളത്തിൻ്റെ സാമൂഹ്യ നവോത്ഥാന രംഗത്ത് മഹാത്മാ അയ്യങ്കാളി നൽകിയ സംഭാവന വലുതാണെന്ന് ബിജെപി പട്ടികജാതി മോർച്ച ദേശീയ പ്രസിഡൻ്റ് ലാൽസിങ്ങ് ആര്യ. വെങ്ങാനൂർ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരു അദ്ദേഹം.
അയ്യങ്കാളി കേരളത്തിലെ അധസ്ഥിത വിഭാഗത്തിൻ്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി അയ്യൻകാളി നടത്തിയ പോരാട്ടങ്ങൾ കേരളത്തിൻ്റെ ചരിത്രത്തിൽ നാഴിക കല്ലാണ്. അയിത്തങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്തു തൻ്റെ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചു. അയ്യൻകാളിയുടെ 152-മത് ജയന്തി ദിനത്തിൽ ഡൽഹിയിൽ അയ്യൻകാളി ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. രാജ്യത്തു ആദ്യമായാണ് ഒരു പ്രധാനമന്ത്രി അയ്യങ്കാളി ജയന്തി ആഘോഷിച്ചത്. ഇത് രാജ്യത്തെ പട്ടികജാതി സമൂഹത്തിനു പ്രചോദനം നൽകി.
കേരളത്തിൽ പട്ടികജാതി സമൂഹം നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നു. സർക്കാരും മുന്നണികളും പട്ടികജാതി സമൂഹത്തിൻ്റെ അവകാശങ്ങൾ ആട്ടിമറിക്കുന്ന കാലഘട്ടമാണ്. കേരളത്തിലെ പട്ടികജാതി സമൂഹം അയ്യൻകാളിയുടെ വിപ്ലവത്തിൻ്റെ പോരാട്ട പാത സ്വീകരിക്കണം എന്നും ലാൽസിങ് ആര്യ പറഞ്ഞു.
ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട്, ബിജെപി നാഷണൽ കൌൺസിൽ അംഗം ഡോ. പി പി വാവ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സ്വപ്നജിത്ത്, ജില്ലാ പ്രസിഡൻ്റ് വിളപ്പിൽ സന്തോഷ്. ബിജെപി കോവളം നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ ജി ജെ രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു.