ആലപ്പുഴ ബൈപ്പാസ് 28ന് നാടിന് സമര്‍പ്പിക്കും

0

ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴയിലെ ബൈപ്പാസ് തുറക്കുന്നു.28ന് ഉച്ചക്ക് ഒന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസ് നാടിന് സമര്‍പ്പിക്കുക.

6.8 കിലോമീറ്റര്‍ ദൂരമുണ്ട് ആലപ്പുഴ ബൈപ്പാസിന്. ഇതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളിലൂടെയാണ് മേല്‍പ്പാലം കടന്നുപോകുന്നത്. 408 വഴിവിളക്കുകള്‍ സ്ഥാപിച്ചതിനാല്‍ രാത്രികാല ദൃശ്യം മനോഹരമാണ്.

കേന്ദ്രവും സംസ്ഥാനവും 172 കോടി രൂപ വീതം ചെലവഴിച്ചാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്. അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പാണ് ആലപ്പുഴയിലെ ബൈപ്പാസിന് വേണ്ടി വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്ഘാടനത്തിന് താല്‍പ്പര്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പിന്നീട് അസൗകര്യം അറിയിക്കുക ആയിരുന്നു. വിശദമായ പരിപാടി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് പ്രസിദ്ധീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.