കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് ആയേക്കും. താൽക്കാലികമായി സ്ഥാനമേൽക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി കെ. സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അധ്യക്ഷ സ്ഥാനം താൽക്കാലികമാണെങ്കിൽ താല്‍പര്യമില്ലെന്നാണ് സുധാകരൻ്റെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ സുധാകരന് കഴിയുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരൻ. ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗോപാൽ, താരിഖ് അൻവർ, കെ മുരളീധരൻ, ശശി തരൂർ, വിഎം സുധീരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.