കെ വി വിജയദാസ് എംഎല്‍എ അന്തരിച്ചു

0

സിപിഎം എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് എംഎല്‍എയാണ്.

കോവിഡ് ബാധിതനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. 2011 മുതല്‍ കോങ്ങാട് നിയോജക മണ്ഡലത്തെ  പ്രതിനിധീകരിക്കുകയാണ്. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ ആദ്യ പ്രസിഡണ്ടാണ്. കർഷകരുടെ പ്രശ്നങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു വിജയദാസിൻ്റേത്. മികച്ച കർഷകൻ കൂടിയാണ്. നാളെ പാലക്കാട്ടേക്ക് കൊണ്ടുപോകുന്ന മൃതദേഹം എലപ്പുള്ളിയിൽ പൊതുദർശനത്തിന് വെച്ചേക്കുമെന്നും സൂചനയുണ്ട്.