HomeKeralaഉമ്മന്‍ ചാണ്ടിയുടെ മടങ്ങി വരവിനെ പിന്തുണച്ച് ലീഗ്

ഉമ്മന്‍ ചാണ്ടിയുടെ മടങ്ങി വരവിനെ പിന്തുണച്ച് ലീഗ്

ഉമ്മൻചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ പിന്തുണച്ച് മുസ്ലീംലീഗ്. ഉമ്മന്‍ ചാണ്ടിയുടെ മടങ്ങി വരവില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുന്നെന്ന് മുസ്ലിം ലീഗ് അറിയിച്ചു.

ഹൈക്കമാന്‍ഡിൻ്റെ ഏത് തീരുമാനവും ലീഗ് അംഗീകരിക്കുമെന്നും പ്രത്യേകിച്ച് ഒരു വ്യക്തിയെ കുറിച്ച് പറയേണ്ടതില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ലീഗ് ഉണ്ടാക്കിയ നീക്കുപോക്കുകള്‍ തിരിച്ചടി ആയില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപ്പെട്ടിരുന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കാമായിരുന്നു. രാഷ്ട്രീയ മര്യാദ കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ച നടന്നിട്ടില്ല. ലീഗിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പ്രാവശ്യം മത്സരിച്ചവരോട് മാറി നില്‍ക്കാന്‍ പറഞ്ഞതിലൂടെ യുവാക്കള്‍ക്ക് വലിയ അവസരം ലഭിച്ചു. തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം നടത്തിയ ജില്ലാ കമ്മിറ്റികള്‍ക്കും പഞ്ചായത്ത് കമ്മിറ്റികള്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നും കെ പി എ മജീദ്  പറഞ്ഞു.

Most Popular

Recent Comments