കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. പരസ്യ പ്രസ്താവന വേണ്ടെന്നും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ക്ലിഫ് ഹൌസിലേക്ക വിളിപ്പിച്ചാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികള്‍ക്ക് സർക്കാരിൻ്റെ പിന്തുണ മുഖ്യമന്ത്രി അറിയിച്ചു. ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരാണ് കെഎസ്ആർടിസിയിലെ പരിഷ്ക്കരണങ്ങളെ അട്ടിമറിക്കുന്നതെന്നായിരുന്നു ബിജു പ്രഭാകറിൻ്റെ ആരോപണം. നൂറു കോടി രൂപ കാണാനില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെ ഫേസ്ബുക്ക് ലൈവിൽ തൊഴിലാളികളെ അഭിസംബോധന ചെയ്തും ബിജു പ്രഭാകർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.





































